ബാലിക പീഡനം: തിയേറ്റര്‍ ഉടമയെ പ്രതിയാക്കിയ നടപടി തെറ്റെന്ന് ക്രൈം ബ്രാഞ്ച്

Posted on: June 27, 2018 11:37 am | Last updated: June 27, 2018 at 12:39 pm
SHARE

തിരുവനന്തപുരം: എടപ്പാളിലെ ബാലിക പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ പ്രതിയാക്കിയ പോലീസ് നടപടി തെറ്റെന്നു െ്രെകംബ്രാഞ്ച് .ദൃശ്യങ്ങള്‍ കൈമാറിയില്ലെന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള പോലീസിന്റെ വാദം നിലനില്‍ക്കില്ലെന്നുമാണു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതോടെ തിയേറ്റര്‍ ഉടമയെ സാക്ഷിയാക്കി കുറ്റപത്രം തയാറാക്കാന്‍ അന്വേഷണസംഘത്തിന്റെ യോഗത്തില്‍ തീരുമാനമായി.

കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ കൈമാറിയ തിയേറ്റര്‍ ഉടമ സതീശനെ അറസ്റ്റു ചെയ്ത നടപടിയാണു െ്രെകംബ്രാഞ്ച് തിരുത്താന്‍ തീരുമാനിച്ചത്. ദൃശ്യങ്ങള്‍ പോലീസിനു കൈമാറിയില്ലെന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റം ചുമത്തിയായിരുന്നു പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇതു വിവാദമായതോടെ അറസ്റ്റ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണം െ്രെകംബ്രാഞ്ചിനു ൈകമാറിയിരുന്നു.

പീഡനം നടന്ന ദിവസം സ്ഥലത്തില്ലാതിരുന്ന തിയറ്റര്‍ ഉടമയ്ക്കു സംഭവത്തെക്കുറിച്ചു നേരിട്ട് അറിവില്ല. ജീവനക്കാരന്‍ പറഞ്ഞു കാര്യം അറിഞ്ഞ ഉടമ പീഡനം മറച്ചുവയ്ക്കാന്‍ ശ്രമിച്ചില്ല. ഒരാഴ്ചയിലേറെ കാലതാമസമുണ്ടായെങ്കിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരടക്കം നാലു പേരെ അറിയിച്ചതുവഴി ദൃശ്യങ്ങള്‍ പോലീസിലുമെത്തി. ദൃശ്യങ്ങള്‍ സ്വകാര്യ നേട്ടത്തിന് ഉപയോഗിച്ചതായി തെളിവില്ലെന്നും കണ്ടതോടെയാണു പ്രതിയാക്കേണ്ടെന്ന് ഉറപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here