ജാര്‍ഖണ്ഡില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: June 27, 2018 10:53 am | Last updated: June 27, 2018 at 3:30 pm
SHARE

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് വിരുദ്ധസേനക്ക് നേരെ കുഴിബോംബ് ആക്രമണം. ജാഗ്വര്‍ ഫോഴ്‌സിലെ ആറ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരുക്കേറ്റു.ഝാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലെ ചിങ്കോ ഏരിയിലാണ് സംഭവം. മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനക്ക് പോകവെയായിരുന്നു സ്‌ഫോടനം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തിന് പിന്നാലെ സേനക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ സുരക്ഷാസേനയെ അയച്ചിട്ടുണ്ടെന്ന് പലാമു റേഞ്ച് ഡി.ജി.പി വിപുല്‍ ശുക്ല അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ രൂപീകരിച്ച പ്രത്യേക പോലീസ് വിഭാഗമാണ് ഝാര്‍ഖണ്ഡ് ജാഗ്വര്‍ ഫോഴ്‌സ്.