കാസര്‍കോട് രണ്ട് കുടുംബങ്ങളിലെ 11 പേരെ കാണാതായി

Posted on: June 27, 2018 9:56 am | Last updated: June 27, 2018 at 12:18 pm
SHARE

കാസര്‍കോട്: രണ്ടു കുടുംബത്തിലെ 11 പേരെ കാണാതായി പരാതി. . ദുബൈയിലേക്കെന്നുപറഞ്ഞ് പോയ കുടുംബത്തെകുറിച്ച് വിവരമില്ല. പരാതിയില്‍ രണ്ടു െേകസടുത്തതായി ടൗണ്‍ സിഐ. സിഎ. അബ്ദുറഹീം പറഞ്ഞു. . ഇവര്‍ ദുബൈയില്‍ എത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

ചെമ്മനാട് മുണ്ടാങ്കുലത്തെ കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ പിഞ്ചുകുഞ്ഞടക്കം ആറുപേരെ കാണാതായതിനാണ് പൊലീസ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്തത്. അബ്ദുല്‍ ഹമീദിെന്റ മകള്‍ നസീറ (25), ഭര്‍ത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മര്‍ജാന (മൂന്ന്), മുഹമ്മില്‍ (പതിനൊന്ന് മാസം), സവാദിെന്റ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരെ കണാതായ സംഭവത്തിലാണ് കേസെടുത്തത്.

പോലീസിന് അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയിലാണ് അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ചു പേരെ കൂടി കാണാതായ വിവരം പുറത്തുവന്നത്. അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്നു മക്കള്‍ എന്നിവരെയാണ് കാണാതായത്. ജൂണ്‍ 15നാണ് ഇവരെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നു.

കാസര്‍കോട് നിന്ന് നേരത്തേ കാണാതായവരില്‍ ചിലര്‍ ഭീകര സംഘടനയായ ഇസിലില്‍ ചേര്‍ന്നതായും കൊല്ലപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. കാണാതായ സവാദ് ദുബൈയില്‍ മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here