ചെങ്ങന്നൂരില്‍ ലോറിയും ബസും കൂട്ടിയിടിച്ച് നാല് മരണം

Posted on: June 27, 2018 9:34 am | Last updated: June 27, 2018 at 12:18 pm
SHARE

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് നാലുമരണം. മിനി ലോറിയില്‍ യാത്ര ചെയ്ത ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, കെ. ബാബു എന്നിവരാണ് മരിച്ചത്.

രാവിലെ ആറരയോടെയായിരുന്നു അപകടം. മൂന്നുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്