Connect with us

Kerala

വിഷമത്സ്യം: ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് ആരോഗ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ സംസ്ഥാനത്തേക്ക് കടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിന് ശേഷം നടത്തിയ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. 28,000 കിലോഗ്രാം മത്സ്യമാണ് ഇതുവരെ പിടികൂടിയത്. പിടികൂടിയ മത്സ്യം ഇവിടെ സംസ്‌കരിക്കാനാവില്ല. അവ അതത് സംസ്ഥാനത്തേക്ക് തന്നെ തിരിച്ചിട്ടുണ്ട്. അതത് സംസ്ഥാനത്തെ ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാരെ ഇക്കാര്യം അറിയിക്കും.

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓപറേഷന്‍ സാഗര്‍ റാണി എന്ന പേരിലുള്ള പരിശോധന തുടരും. ചെക്ക് പോസ്റ്റില്‍ വച്ച് തന്നെ കേസെടുത്തിട്ടുണ്ട്. മീനില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ വിഷം കലര്‍ത്തി കയറ്റി അയയ്ക്കുന്നത് അംഗീകരിക്കാനാകില്ല.

വളരെ സങ്കീര്‍ണമായ വിഷയമാണിത്. ആരോഗ്യവകുപ്പിന് കീഴില്‍ മാത്രം ഇത് ഒതുങ്ങില്ല. അതിനാല്‍ ധൃതിപിടിച്ച് നടപടി സ്വീകരിക്കുക സാധ്യമല്ല. നടപടികള്‍ക്ക് ആഭ്യന്തരവകുപ്പിന്റെ ഉള്‍പ്പെടെ സഹായം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.