Connect with us

Kerala

ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണം; പോലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പോലീസ് ജനാധിപത്യബോധത്തോടെ പ്രവര്‍ത്തിക്കണമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിനെതിരെയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പേരില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സമീപകാലത്തുണ്ടായ വിവാദങ്ങള്‍ സര്‍ക്കാറിനെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഉയര്‍ന്ന ജനാധിപത്യ ബോധം വച്ച് പുലര്‍ത്തുന്ന സംസ്ഥാനമാണ്. ജനസേവകരായ പോലീസും അതുപോലെ ആയിരിക്കണം. ജനങ്ങളുടെ സേവനങ്ങള്‍ക്കായിരിക്കണം പോലീസ് മുന്‍ഗണന നല്‍കേണ്ടത്. പോലീസുകാരേയും ക്യാമ്പ് ഫോളോവര്‍മാരേയും ഒപ്പം നിര്‍ത്തുന്നത് ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമായിരിക്കണം. ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തിന് എസ്.പിമാര്‍ മേല്‍നോട്ടം വഹിക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം, കെവിന്റെ കൊലപാതകം, ലോക്കപ്പ്്് മര്‍ദനങ്ങള്‍ എന്നിങ്ങനെ പോലീസിനെ പ്രതികൂട്ടിലാക്കുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്തുണ്ടായത്. അതിനിടെയാണ് ദാസ്യപ്പണി വിവാദവും ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തത്.