വനംഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്താന്‍ ശ്രമം; മാണിയുടെ മരുമകനെതിരേ കേസെടുത്തു

Posted on: June 26, 2018 1:42 pm | Last updated: June 27, 2018 at 6:16 am
SHARE

മാനന്തവാടി: വയനാട്ടില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമിയില്‍നിന്ന് മരം മുറിച്ച് കടത്താന്‍ ശ്രമിച്ചകേസില്‍ കേരള കോണ്‍ഗ്രസ്എം നേതാവ് കെ.എം.മാണിയുടെ മരുമകനെതിരേ വനംവകുപ്പ് കേസെടുത്തു. മാണിയുടെ മരുമകന്‍ രാജേഷ്, പിതൃസഹോദരന്‍, പ്ലാന്റേഷന്‍ ഉടമകള്‍ എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേയാണ് കേസെടുത്തത്. കേസില്‍ പ്ലാന്റേഷന്‍ മാനേജരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വയനാട് ചെതലയം പാമ്പ്ര കോഫി പ്ലാന്റേഷന് സമീപത്തെ നിക്ഷിപ്ത വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here