വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതിയമ്മ അന്തരിച്ചു

Posted on: June 26, 2018 9:59 am | Last updated: June 26, 2018 at 1:43 pm
SHARE

തൃശൂര്‍: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ (92) അന്തരിച്ചു. തൃശൂരിലെ വസതിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക് 2.30ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടെയും മകളായ ഭാനുമതിയെ 1956ലാണ് ശ്രീധരമേനോന്‍ വിവാഹം ചെയ്തത്. അധികം വൈകാതെ വേര്‍പിരിഞ്ഞു. ഡോ. ശ്രീകുമാര്‍, ഡോ.വിജയകുമാര്‍ എന്നിവര്‍ മക്കളാണ്.