Connect with us

Ongoing News

അവസാന ഘട്ടത്തില്‍ ഗോള്‍; ഈജിപ്തിനെതിരെ സഊദിക്ക് ജയം

Published

|

Last Updated

മോസ്‌കോ: ഗ്രൂപ്പ് എയില്‍ ഈജിപ്തിനെതിരെ സഊദി അറേബ്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സഈദി വിജയം കണ്ടത്. ഇതോടെ, ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വിജയത്തോടെ മടങ്ങാന്‍ സഊദിക്കായി. ഇഞ്ചുറി ടൈമില്‍ സലേം അല്‍ ദോസരിയാണ് വിജയഗോള്‍ നേടിയത്. 22ാം മിനുട്ടില്‍ മുഹമ്മദ് സലായുടെ ഗോളില്‍ ഈജിപ്റ്റ് മുന്നിലെത്തി. ഈ ലോകകപ്പില്‍ സലായുടെ രണ്ടാം ഗോളായിരുന്നു ഇത്. റഷ്യക്കെതിരായ മത്സരത്തിലായിരുന്നു സലായുടെ ആദ്യ ഗോള്‍.

എന്നാല്‍, 46ാം മിനുട്ടില്‍ സല്‍മാന്‍ അല്‍ഫറാജ് പെനാല്‍റ്റിയിലൂടെ സഊദി സമനില പിടിച്ചു. കളി സമനിലയിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ സലേം അല്‍ ദോസരി സഊദിയുടെ വിജയഗോള്‍ നേടുകയായിരുന്നു. മത്സരത്തില്‍ സഊദിക്കായിരുന്നു മേല്‍ക്കൈ. 62 ശതമാനവും പന്തടക്കവും സഊദിക്കായിരുന്നു. ലക്ഷ്യത്തിലേക്ക് ഏഴ് ഷോട്ടുകള്‍ സഊദി ഉതിര്‍ത്തപ്പോള്‍ ഈജിപ്തിന്റേത് ഒന്നിലൊതുങ്ങി.

Latest