അല്‍ ഐനില്‍ കൂടുതല്‍ പാര്‍കിംഗ് കേന്ദ്രങ്ങള്‍

Posted on: June 25, 2018 8:39 pm | Last updated: June 25, 2018 at 8:39 pm
SHARE

അല്‍ ഐന്‍: അല്‍ ഐനിലെ വിവിധ ഭാഗങ്ങളില്‍ പുതുതായി 4,397 ഉപരിതല പാര്‍കിംഗ് കേന്ദ്രങ്ങള്‍ നിര്‍മിച്ചതായി അല്‍ ഐന്‍ മുന്‍സിപ്പാലിറ്റി അറിയിച്ചു.
റോഡ് സുരക്ഷയുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് സെന്റര്‍ 3 ഹായ് അല്‍ ഖസര്‍, സെക്ടര്‍ 4 നാദ് അല്‍ റുസാസ്, സെക്ടര്‍ 9 ഹായ് അല്‍ മദീഫ്, സെക്ടര്‍ 12 ഹായ് അല്‍ മുറബ്ബ ജൂലൈ എട്ട് മുതല്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.സെക്ടര്‍ 3 ഹായ് അല്‍ ഖസറില്‍ വടക്ക് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ്, സെയ്ദ് ബിന്‍ സുല്‍ത്താന്‍ തെരുവ്, കിഴക്ക് ഹസ്സ ബിന്‍ത് മഹാമീദ് സ്ട്രീറ്റ്, പടിഞ്ഞാറ് ഭാഗത്ത് മുഹമ്മദ് ബിന്‍ ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ മൂന്ന് കേന്ദ്രങ്ങളായി തിരിച്ചു 242 നിലവാരമുള്ള പാര്‍ കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സെക്ടര്‍ 4 ഹായ് അല്‍ ഖലാ മേഖലയില്‍ 1,584 സ്റ്റാന്‍ഡേര്‍ഡ് പാര്‍കിംഗ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

വടക്ക് ഭാഗത്ത് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ്, സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ ഫസ്റ്റ് സ്ട്രീറ്റ്, കിഴക്ക് ഹസ്സാ ബിന്‍ത് മുഹമ്മദ് സ്ട്രീറ്റ്, പടിഞ്ഞാറ് മുഹമ്മദ് ബിന്‍ ഖലീഫ സ്ട്രീറ്റ് എന്നിവയാണ് ഈ പ്രദേശത്തിന്റെ അതിര്‍ത്തി. സെക്ടര്‍ 5 നാദ് അല്‍ റുസാസില്‍ വടക്ക് ശക്ക്ബൂത്ത് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ്, സൗത്ത് അലി ബിന്‍ അബി താലിബ് സ്ട്രീറ്റ്, കിഴക്ക് അബുബക്കര്‍ അല്‍ സിദ്ദിക് സ്ട്രീറ്റ്, പടിഞ്ഞാറ് ഹസ്സ ബിന്‍ത് സ്ട്രീറ്റ് എന്നിവിടങ്ങളിലായി 682 പാര്‍കിംഗ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഇതില്‍ 462 സ്റ്റാന്‍ഡേര്‍ഡ് പാര്‍കിംഗ് കേന്ദ്രങ്ങളും, 212 പ്രീമിയം പാര്‍കിംഗ് കേന്ദ്രങ്ങളുമായിരിക്കും. സെക്ടര്‍ 9ല്‍ ഹായ് അല്‍ മഅദീഫില്‍ 657 പാര്‍ക്കിംഗ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുമുള്ളത്. ഇതില്‍ 590 സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ് ഇടങ്ങളും, 54 പ്രീമിയം പാര്‍കിംഗ് ഇടങ്ങളും, പ്രത്യേക വിഭാഗത്തിലുള്ളവര്‍ക്കായി എട്ട് പാര്‍കിംഗ് കേന്ദ്രങ്ങളുമാണ് നിര്‍മിച്ചിട്ടുള്ളത്.
സെക്ടര്‍ 12 ഹായ് അല്‍ മുറബ്ബയില്‍ ഒരുക്കിയ 1232 പാര്‍കിംഗ് കേന്ദ്രങ്ങളില്‍ 1168 സ്റ്റാന്‍ഡേര്‍ഡ് പാര്‍കിംഗ് കേന്ദ്രങ്ങളായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here