സഅദിയ്യ ശരീഅത്ത് കോളജ് ക്ലാസ് ആരംഭിച്ചു

Posted on: June 25, 2018 7:52 pm | Last updated: June 25, 2018 at 7:52 pm
SHARE
സഅദിയ്യ ശരീഅത്ത് കോളജ് ക്ലാസ് ആരംഭം എപി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു

ദേളി: സഅദിയ്യ ശരീഅത്ത് കോളജ് 2018-19 അക്കാദമിക്ക് വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിച്ചു നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തോടെയായിരുന്നു ആരംഭം. വൈസ് പ്രിന്‍സിപ്പല്‍ ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ വര്‍ക്കിംഗ് സെക്രട്ടറി എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.കെ.ഹുസൈന്‍ ബാഖവി, മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സൈദലവി ഖാസിമി, അബ്ദുല്ലതീഫ് സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അശ്ഫാഖ് മിസ്ബാഹി, സൈഫുദ്ദീന്‍ സഅദി നെക്രാജെ, ശാഫി സഅദി കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here