സഊദിക്ക് നേരെ വീണ്ടും ഹൂത്തി മിസൈല്‍ ആക്രമണം; പാട്രിയേറ്റ് മിസൈലുകള്‍ ഉപയോഗിച്ച് സഊദി സൈന്യം തകര്‍ത്തു

Posted on: June 25, 2018 7:42 pm | Last updated: June 25, 2018 at 7:42 pm
SHARE

റിയാദ്: സഊദി തലസ്ഥാന നഗരമായ റിയാദ് ലക്ഷ്യമാക്കി വീണ്ടും യമന്‍ കേന്ദ്രമായ ഹൂത്തികളുടെ മിസൈല്‍ ആക്രമണം.
ഹൂതികള്‍ തൊടുത്തു വിട്ട ബാലിസ്റ്റിക് മിസൈല്‍ സഊദി സൈന്യം ആകാശത്ത് വെച്ച് തന്നെ തകര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സഖ്യസേനയുടെ ഔദ്യോഗിക വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. റിയാദിലെ സുലൈ, ഉമ്മു ഹമാം എന്നിവിടങ്ങളിലും നിരവധി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബത്ഹഹയിലും വന്‍ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണയാണ് ഹൂതികള്‍ സഊദി ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയത്. എല്ലാ ശ്രമങ്ങളും സഊദി സൈന്യം തകര്‍ക്കുകയായിരുന്നു. ഇതിനിടെ സഊദി അറേബ്യയുടെ സഹായത്തോടെ ഹൂത്തികളില്‍ നിന്നും യമനിലെ ഹുദൈദയില്‍ വിമാനത്താവളവും തുറമുഖവും കഴിഞ്ഞ ദിവസങ്ങളില്‍ യമന്‍ സൈന്യം പിടിച്ചെടുത്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here