മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫേസ്ബുക്ക് ഭീഷണി: പ്രതി റിമാന്‍ഡില്‍

Posted on: June 25, 2018 5:56 pm | Last updated: June 25, 2018 at 9:12 pm
SHARE

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ അറസ്റ്റിലായ കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂര്‍ കൈമത്ത് പുത്തന്‍പുരയില്‍ കൃഷ്ണകുമാര്‍ നായരെ കോടതി പതിനാല് ദിവസത്തേക്ക്് റിമാന്‍ഡ് ചെയ്തു. എറണാകുളം സിജെഎം കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

അബൂദബിയില്‍ നിന്ന് മടങ്ങവേ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഡല്‍ഹി പോലീസ് പിടികൂടിയ ഇയാളെ കേരളാ പോലീസിന് കൈമാറുകയായിരുന്നു. നാട്ടിലായിരുന്നപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടിയെടുക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. ജോലിയുപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊല്ലാന്‍ നാട്ടിലേക്ക് വരുന്നെന്നും ഇയാള്‍ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി മുഴക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here