‘കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുറിവ് ഉണങ്ങിയിട്ടില്ല’, യുഡിഎഫ് യോഗം സുധീരന്‍ ബഹിഷ്‌കരിച്ചു

Posted on: June 25, 2018 5:18 pm | Last updated: June 25, 2018 at 8:55 pm
SHARE

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയ കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ച് വിഎം സുധീരന്‍ യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു. രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്നും അതിനെ ന്യായീകരിക്കുന്നവര്‍ക്കൊപ്പം ഇരിക്കാനില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ യോഗം ബഹിഷ്‌കരിച്ചത്.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ് കണ്‍വീനറെ സുധീരന്‍ നേരത്തെ അറിയിച്ചിരുന്നു. മുന്നണി പ്രവേശനത്തിനു പിന്നാലെ കെഎം മാണി പങ്കെടുത്ത യുഡിഎഫ് യോഗവും സുധീരന്‍ ബഹിഷ്‌കരിച്ചിരുന്നു. സീറ്റ് മാണിക്ക് നല്‍കിയ മുതിര്‍ന്ന നേതാക്കളുടെ തീരുമാനത്തെ സുധീരന്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നേതാക്കളുടെ തീരുമാനം ഹിമാലയന്‍ മണ്ട്ത്തരമാണെന്നായിരുന്നു സുധീരന്റെ വിമര്‍ശനം. അതേസമയം, കെ മുരളീധരന്‍ യോഗത്തിനെത്തി.