സിനിമാതമ്പുരാക്കന്മാര്‍ തിലകനോട് മാപ്പുപറയുമോ? ‘അമ്മ’യോട് ചോദ്യവുമായി ആശിഖ് അബു

Posted on: June 25, 2018 5:00 pm | Last updated: June 25, 2018 at 7:26 pm
SHARE

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്ത തീരുമാനത്തെ വിമര്‍ശിച്ച് സംവിധായകന്‍ ആശിഖ് അബു. സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന് സിനിമതമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകനോട് ‘അമ്മ’ മാപ്പുപറയുമോയെന്നായിരുന്നു ആശിഖ് അബുവിന്റെ ചോദ്യം. ഫേസ്ബുക്കിലൂടെയാണ് ആശിഖ് അബു ചോദ്യമുന്നയിച്ചത്.