മുസാഫര്‍നഗറില്‍ ആക്രിക്കടയില്‍ സ്‌ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു

Posted on: June 25, 2018 4:15 pm | Last updated: June 25, 2018 at 5:58 pm

ലക്‌നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സര്‍വാത് റോഡിലെ ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്.

അപകടത്തില്‍ മരിച്ച രണ്ട് പേര്‍ വഴിയാത്രക്കാരാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനമുണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം തുടങ്ങി.