അവിശ്വാസം പാസായി;പയ്യോളി നഗരസഭ യുഡിഎഫിന് നഷ്ടമായി

Posted on: June 25, 2018 3:26 pm | Last updated: June 25, 2018 at 3:26 pm

കോഴിക്കോട്: പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. കുല്‍സുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. എംപി വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക ജനതാദള്‍ മറുകണ്ടം ചാടിയതാണ് യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടാന്‍ ഇടയാക്കിയത് .

36 നഗരസഭാ കൗണ്‍സിലില്‍ 19 അംഗങ്ങളാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. മൂന്നു ജനതാദള്‍ അംഗങ്ങളാണ് യുഡിഎഫിന് എതിരായ നിലപാട് സ്വീകരിച്ചത്. ഇതോടെ എല്‍ഡിഎഫിന്റെ അംഗസംഖ്യ 20 ആയി ഉയര്‍ന്നു. അതേസമയം, ജനതാദള്‍ അംഗങ്ങള്‍ വിപ്പ് ലംഘിച്ചാണ് എല്‍ഡിഎഫിനെ പിന്തുണച്ചതെന്നും അതിനാല്‍ അയോഗ്യരാണെന്നും ജെഡിയു ജില്ലാ കമ്മിറ്റി അറിയിച്ചു. മൂന്ന് അംഗങ്ങള്‍ കൂറുമാറിയത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചുണ്ട്.