ശുഹൈബ് വധം : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Posted on: June 25, 2018 2:43 pm | Last updated: June 25, 2018 at 5:01 pm
SHARE

തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊന്ന കേസില്‍ പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആകാശ് തില്ലങ്കേരി ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) തള്ളിയത്.

തില്ലങ്കേരി വഞ്ഞേരി എംപി. ആകാശ് (24),തില്ലങ്കേരി മുടക്കോഴി റിജിന്‍ രാജ് (23), തില്ലങ്കേരി ആലയാട് പിപി അന്‍വര്‍ സാദത്ത് (24), മീത്തലെ പാലയോട് കെ അഖില്‍ (24), തെരൂര്‍ പാലയോട് ടി കെ. അഷ്‌കര്‍ (25), മുഴക്കുന്ന് സ്വദേശി കെവി ജിതിന്‍ (26), തെരൂര്‍ പാലയോട് സ്വദേശി കെ സഞ്ജയ് (24), കെ രജത് (22), കുമ്മാനം കെ വി സംഗീത് (26) എന്നിവരാണ് കേസിലെ പ്രതികള്‍.

കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രി 10.45നാണ് മട്ടന്നൂരിനടുത്ത എടയന്നൂരില്‍ ശുഹൈബ് കൊല്ലപ്പെട്ടത്.