മാധ്യമങ്ങളുമായുള്ള ഇടപെടല്‍: മന്ത്രിമാര്‍ക്കായി പെരുമാറ്റച്ചട്ടം വരുന്നു

Posted on: June 25, 2018 1:01 pm | Last updated: June 25, 2018 at 5:20 pm
SHARE

തിരുവനന്തപുരം: മന്ത്രിമാര്‍ മാധ്യമങ്ങളുമായി സമ്പര്‍ക്കംപുലര്‍ത്തുന്നത് സംബന്ധിച്ച് പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിച്ച കമ്മീഷന്‍ മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിരുന്നു. മാധ്യമങ്ങള്‍ മന്ത്രിമാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്നത് അവസാനിപ്പിക്കാന്‍ പൊതുമാനദണ്ഡം കൊണ്ടുവരണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതിന് പിറകെയാണ് സര്‍ക്കാര്‍ പരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ പോകുന്നത്.