എസ്‌ഐയുടെ മ്യതദേഹം ഓടയില്‍

Posted on: June 25, 2018 10:50 am | Last updated: June 25, 2018 at 10:50 am

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെഹര്‍ബാന്‍ അലി(59)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

അലിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാകമെന്ന് സംശയമുണ്ട്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ മരണകാരണത്തില്‍ വ്യക്തതവരു എന്ന് പോലീസ് ഐജി ഡികെ ഠാക്കൂര്‍ പറഞ്ഞു. പ്രണയവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഏപ്രിലില്‍ അലിയുടെ മകള്‍ കൊല്ലപ്പെട്ടിരുന്നു.