Connect with us

National

ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റുകള്‍ തീര്‍ന്നു; വിവാഹ സത്കാരത്തിനെത്തിയവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ലക്‌നൗ: വിവാഹ സത്കാര പാര്‍ട്ടിയില്‍ ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റുകള്‍ തീര്‍ന്നുപോയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാല്ലിയയിലെ വിക്രംപൂരിലാണ് സംഭവം.സംഭവത്തില്‍ മറ്റ് നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. സത്കാരത്തിനെത്തിയ അഥിതികള്‍ ചെറു പലഹാരങ്ങളും മറ്റും തയ്യാറാക്കിയിരുന്നു. കുറച്ച് പേര്‍ ഭക്ഷണം കഴിച്ചപ്പോഴേക്കും പ്ലേറ്റുകള്‍ തീര്‍ന്നുപോയി. ഇതില്‍ ക്ഷുഭിതരായ ചിലര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ഇത് സംഘര്‍ഷത്തിലവസാനിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഇരുപതുകാരനായ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest