Connect with us

Kerala

ഗണേഷ് മാപ്പ് പറഞ്ഞു; തല്ല് കേസ് ഒത്തുതീര്‍ന്നു

Published

|

Last Updated

കൊല്ലം: കാറിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദിച്ച കേസ് ഒത്തുതീര്‍ന്നു. സംഭവത്തില്‍ ഗണേഷ് മാപ്പ് പറഞ്ഞതോടെയാണ് കേസ് ഒത്തുതീര്‍പ്പായത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഇനി ആവര്‍ത്തിക്കിെല്ലന്നും ഗണേഷ് യുവാവിനോട് പറഞ്ഞതായാണ് വിവരം .

എന്നാല്‍ ഇതു സംബന്ധിച്ച പരസ്യപ്രതികരണത്തിനു ഗണേഷോ പരാതിക്കാരോ തയാറായില്ല. ഗണേഷിന്റെ പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച. മര്‍ദനത്തിരയായ അനന്തകൃഷ്ണനും അമ്മ ഷീനയും ബന്ധുക്കളും ചര്‍ച്ചക്കെത്തിയിരുന്നു. സമ്മര്‍ദ്ദമുണ്ടെന്നും മകന്റെ ഭാവിയെക്കരുതി കേസ് അവസാനിപ്പിക്കാന്‍ തയാറാണെന്നും അനന്തകൃഷ്ണന്റ അമ്മ ഷീന രാവിലെ പറഞ്ഞിരുന്നു.

പോലീസ് സഹായത്തോടെ കേസ് അട്ടിമറിക്കാന്‍ ഗണേഷ് കുമാര്‍ ശ്രമിക്കുന്നുവെന്ന് ആദ്യം മുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി ലഭിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടികള്‍ സ്വീകരിച്ചില്ല. ഇതിനിടയില്‍ എന്‍.എസ്.എസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കൂടിയായതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ അനന്തകൃഷ്ണന്റെ കുടുംബം തീരുമാനിച്ചത്.

Latest