നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തി ചാണകക്കുഴിയില്‍ കുഴിച്ചുമൂടി

Posted on: June 24, 2018 8:34 pm | Last updated: June 24, 2018 at 8:34 pm

ഭുവനേശ്വര്‍: പ്രസവിച്ചയുടനെ മാതാവ് ആണ്‍കുഞ്ഞിനെ കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചു മൂടി. ഹിന്ദു സിംഗ് എന്നയാളുടെ ഭാര്യ മസുരി സിംഗ് ആണ് കുഞ്ഞിനെ കുഴിച്ചു മുടിയത്. ഒഡിഷയിലെ ആദിവാസി ഭൂരിപക്ഷ ജില്ലയായ മയൂര്‍ബഞ്ചില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു ക്രൂര സംഭവം.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിച്ചു. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ കൊല്ലുകയും എല്ലാവരും ഉറക്കമായതിനു ശേഷം ചാണകക്കുഴിയില്‍ കുഴിച്ചു മുടുകയായിരുന്നു. യുവതിക്ക് വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞായതിനാലാണ് ഇത്തരത്തിലൊരു കൃത്യം ചെയ്തതെന്ന് അയല്‍ക്കാര്‍ ആരോപിച്ചു. കേരളത്തിലായിരുന്ന ഭര്‍ത്താവ് ഹിന്ദു സിംഗ് വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സംഭവം അറിയുന്നത്.