Connect with us

Kerala

സമന്വയ വിദ്യാഭ്യാസത്തിന് പ്രസക്തിയേറി: ഖലീലുല്‍ ബുഖാരി തങ്ങള്‍

Published

|

Last Updated

മലപ്പുറം: മതഭൗതിക സമന്വയ പഠനത്തിന് പ്രസക്തി വര്‍ധിച്ച് വരികയാണെന്നും പാഠ്യ പാഠ്യേതര രംഗത്ത് മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ ഈ പഠന സംവിധാനത്തിലൂടെ സാധിക്കുമെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു.

ഏത് തരം വിദ്യാഭ്യാസമാണെങ്കിലും മനുഷ്യോപകാരമായിത്തീരണം. വിദ്യാഭ്യാസത്തെ ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ പ്രഥമ സൂക്തം തന്നെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി വിളിച്ചോതുന്നതാണ്. മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ക്ലാസാരംഭമായ “ബിദായാ മുബാറക” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സയ്യിദ് ഖാസിം അല്‍ ഹൈദറൂസി താനൂര്‍, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശഫീഖ് മിസ്ബാഹി, ഉസ്മാന്‍ ഫൈസി പെരിന്താറ്റിരി, മുഹമ്മദ് നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, മൂസ മുസ്‌ലിയാര്‍ കാളികാവ്, അബ്ദുല്‍ ഗഫൂര്‍ കാമില്‍ സഖാഫി കാവനൂര്‍, ബഷീര്‍ സഅ്ദി വയനാട്, ദുല്‍ഫുഖാറലി സഖാഫി, ശിഹാബ് അലി അഹ്‌സനി മലപ്പുറം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അസ്‌ലം അഹ്‌സനി തലക്കടത്തൂര്‍, റിയാസ് സഖാഫി അറവങ്കര എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest