Connect with us

Kerala

യുനാനി പോലുള്ള പാരമ്പര്യ ചികിത്സാ രീതികള്‍ക്ക് പ്രസക്തി വര്‍ധിച്ചു: മന്ത്രി എകെ ശശീന്ദ്രന്‍

Published

|

Last Updated

താമരശ്ശേരി : ആധുനിക ലോകത്ത് യുനാനി പോലുള്ള പാരമ്പര്യ ചികിത്സാ രീതികള്‍ക്ക് പ്രസക്തി വര്‍ധിച്ചിട്ടുണ്ടെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിന് കീഴില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ കാമ്പും ആരോഗ്യ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .യുനാനിപോലുള്ള ചിക്തിസാ രീതികള്‍ക് ജനം നല്‍കിയ സ്വീകാര്യതയുടെ തെളിവാണ് ഇവിടെ കൂടിയ ആള്‍ക്കൂട്ടമെന്നും ജീവിതശൈലീ രോഗങ്ങളും പകര്‍ച്ച വ്യാധികളും അധികരിച്ച ഇക്കാലത്ത് ഇത്തരം കാമ്പുകളും സെമിനാറുകളും നിര്‍വഹിക്കുന്ന ദൗത്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. യുനാനി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും വിവിധ സുന്നി സംഘടനകളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലെ മുപ്പതിലധികം ഒ പി കളില്‍ അയ്യായിരത്തോളം പേര്‍ക്കുള്ള ചികിത്സ സജ്ജീകരിച്ചിരുന്നു. പരിശോധന, ലാബ് ടെസ്റ്റ്, തെറാപ്പികള്‍, മരുന്നുകള്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും തികച്ചും സൗജന്യമായാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. ക്യാമ്പിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ മെഡിക്കല്‍ എക്‌സ്‌പോയും സംഘടിപ്പിച്ചു.

ഉദ്ഘാടന ചടങ്ങില്‍ മര്‍കസ് നോളേജ് സിറ്റി ഡയറക്ടര്‍ ഡോ എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. നോളിജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം സ്വാഗതവും അമീര്‍ ഹസ്സന്‍ നന്ദിയും പറഞ്ഞു. യുനാനി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇംദാദുല്ല സിദ്ധീഖി, ഡോ ഒ കെ എം അബ്ദുറഹ്മാന്‍, ഡോ . യു കെ മുഹമ്മദ് ശരീഫ്, ഡോ .മുജീബ്, ഡോ .ശാഹുല്‍ ഹമീദ്, രിഫാഈ, അലവി സഖാഫി കായലം, ലുക്മാന്‍ ഹാജി, ബദ്‌റുദ്ധീന്‍ ഹാജി, മുനീര്‍ സഅദി, ജഹ്ഫര്‍, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest