ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ തീരുമാനം

Posted on: June 24, 2018 6:21 pm | Last updated: June 25, 2018 at 9:58 am
SHARE

കൊച്ചി: ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്നതിനാലാണ് താരത്തെ സംഘടനയില്‍ തിരിച്ചെടുക്കുന്നതെന്ന്് അമ്മ ഭാരവാഹികള്‍ പറഞ്ഞു.

സംഘടനാ യോഗത്തില്‍ നടി ഊര്‍മിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. ഇതിനെ ഇടവേള ബാബു പിന്തുണച്ചു. ദിലീപിനെ പുറത്താക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും വിശദീകരണം ചോദിച്ചില്ലെന്നും ദിലീപിനെ പിന്തുണച്ചവര്‍ വാദിച്ചു. ഒടുവില്‍ താരത്തെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണത്തിന്റെ പേരിലാണ് ഒരു വര്‍ഷം മുമ്പ് ദിലീപിനെ സംഘടനയില്‍നിന്നും പുറത്താക്കിയത്. കേസില്‍ റിമാന്‍ഡിലായ താരം ഇപ്പോള്‍ വിചാരണ നേരിടുകയാണ് .