വയനാട് ചുരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം നീക്കി

Posted on: June 24, 2018 6:01 pm | Last updated: June 24, 2018 at 8:03 pm

കോഴിക്കോട്: വയനാട് ചുരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിരോധം നീക്കി. കോഴിക്കോട് കലക്ടറേറ്റില്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ബസുടമകളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

നേരത്തെ, ചെറിയ വാഹനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്കും മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്. കോഴിക്കോട്-വയനാട് റൂട്ടില്‍ പെര്‍മിറ്റുള്ള നിരവധി സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിയിട്ടും ചുരം വഴി യാത്രാനുമതി ലഭിക്കാത്തിനാല്‍ ബസുടമകള്‍ പ്രതിഷേധത്തിലായിരുന്നു . തുടര്‍ന്നാണ് മന്ത്രിയുമായി ചര്‍ച്ച നടന്നത്. ചുരം റോഡ് തകര്‍ന്നതിനെത്തുടര്‍ന്നായിരുന്നു നിരോധം.