Connect with us

Gulf

ലോക വെള്ളി മെഡല്‍ നേടിയ മലയാളി വിദ്യാര്‍ഥി റോളര്‍ സ്‌കേറ്റിംഗില്‍ പരിശീലനം നല്‍കും

Published

|

Last Updated

അജ്മാന്‍: റോളര്‍ സ്‌കേറ്റിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ മലയാളി വിദ്യാര്‍ഥി അഭിജിത് അമല്‍രാജ് അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കും. പത്തനംതിട്ട പ്രമാടം നേതാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായ അഭിജിത് നേതാജി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെയും സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദിന്റയും അഭ്യര്‍ഥന പ്രകാരമാണ് ദൗത്യം ഏറ്റെടുത്തത്. അഭിജിത്തിന്റെ പിതാവും പരിശീലകനുമായ ബിജു രാജനും പരിശീലനത്തിന് കൂടെ ഉണ്ട്. വേനലവധിക്കുശേഷം പരിശീലന പരിപാടിക്കു തുടക്കമാകും.

റോളര്‍ സ്‌കേറ്റിങ്ങില്‍ രാജ്യാന്തര അംഗീകാരം ലഭിച്ച ഏക മലയാളിയാണ് അഭിജിത്. റോളര്‍ സ്‌കേറ്റിങ് വേള്‍ഡ് ചാംപ്യന്‍ഷിപ് ജൂനിയര്‍ വിഭാഗത്തില്‍ രണ്ടുതവണ അഭിജിത് വെള്ളി മെഡല്‍ നേടിയിരുന്നു. 2014ല്‍ ദുബൈ സ്‌കേറ്റിങ് അസോസിയേഷന്‍ നടത്തിയ ദുബൈ ഗോള്‍ഡന്‍ കപ്പ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായിരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി റോളര്‍ സ്‌കേറ്റിങ്ങിലും ഐസ് സ്‌കേറ്റിങ്ങിലും ദേശീയ ചാംപ്യന്‍ ആണ്.

സെപ്റ്റംബര്‍ നാലുമുതല്‍ 15 വരെ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും ഒക്ടോബര്‍ മൂന്നുമുതല്‍ പത്തുവരെ ഫ്രാന്‍സില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിലും അവസരം കിട്ടിയിട്ടുണ്ട്. 2014ല്‍ തായ്വാനില്‍ നടന്ന ഏഷ്യന്‍ ഓപ്പണ്‍ ചാംപ്യന്‍ഷിപ്പിലും കഴിഞ്ഞ അഞ്ചുവര്‍ഷം തുടര്‍ച്ചയായി മലേഷ്യന്‍ നാഷനല്‍ ചാംപ്യന്‍ഷിപ്പിലും സ്വര്‍ണ മെഡല്‍ ജേതാവാണ്.

Latest