Connect with us

Gulf

ഫുജൈറ അംബ്രല്ല ബീച്ചില്‍ വാഹന പാര്‍കിംഗ് നിരോധിച്ചു

Published

|

Last Updated

ഫുജൈറ: ഫുജൈറ അംബ്രല്ല ബീച്ചില്‍ വാഹനം പാര്‍ക് ചെയ്താല്‍ പിഴ ലഭിക്കുമെന്ന് ഫുജൈറ പോലീസ്. ബീച്ചില്‍ കാറും മോട്ടോര്‍ബൈക്കുമോടിച്ചാലും ശിക്ഷ ലഭിക്കും. സന്ദര്‍ശകര്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ ബീച്ച് സോണിലെ ബാരിയറിന് മുമ്പായി നിര്‍ത്തിയിടാം.

നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പോലീസ് പട്രോളിംഗ് വിഭാഗത്തെ ബീച്ചില്‍ നിയോഗിക്കും. നിയമം ലംഘിച്ചാല്‍ 1,000 ദിര്‍ഹം പിഴയും എട്ട് ബ്ലാക്ക് പോയിന്റും ലഭിക്കും. ഒരാഴ്ചത്തേക്ക് വാഹനം കണ്ടുകെട്ടും.
ബീച്ചില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നത് ജീവന് ഭീഷണിയാണെന്ന താമസക്കാരുടെയും ബീച്ച് സന്ദര്‍ശകരുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. ചിലര്‍ വാഹനങ്ങള്‍ കൊണ്ട് ബീച്ചില്‍ അഭ്യാസവും കാണിക്കുന്നു. ഫുജൈറയില്‍ നിന്ന് ഖോര്‍ഫുക്കാനിലേക്ക് പോകുന്ന വഴിയില്‍ ഹില്‍ട്ടന്‍ റൗണ്ട് എബൗട്ട് കഴിഞ്ഞയുടനെയാണ് അംബ്രല്ല ബീച്ച്. പോലീസ് നടപടിയെ താമസക്കാര്‍ സ്വാഗതം ചെയ്തു.

Latest