മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ്

Posted on: June 24, 2018 4:50 pm | Last updated: June 24, 2018 at 4:50 pm
SHARE

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. നിലവില്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവാണ് പുതിയ ജനറല്‍ സെക്രട്ടറി.

മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. സിദ്ദിഖ് സെക്രട്ടറിയും ജഗദീഷ് ഖജാന്‍ജിയുമാണ്. കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.