Connect with us

Kerala

സാധാരണക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാറിന്റെ ചെറുകിട വായ്പ പദ്ധതി വരുന്നു

Published

|

Last Updated

തിരുവനന്തപുരം: ബ്ലേഡ് പലിശക്കാരില്‍നിന്നും സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി സഹകരിച്ച് ലഘുവായ്പാ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. “മുറ്റത്തെ മുല്ല” എന്ന പേരില്‍ സഹകരണ സംഘങ്ങളുമായി ചേര്‍ന്നാണ് വായ്പാപദ്ധതി നടപ്പിലാക്കുക.

വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ എടുക്കുന്നതിന് വിമുഖത കാട്ടുന്നവരുടെയും കൊള്ളപ്പലിശക്കാരില്‍നിന്നു വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടേയും വീട്ടിലെത്തി ലളിതമായ നടപടിക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശ്ക്ക് ലഘുവായ്പ നല്‍കുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ ഗുണഭോക്താവില്‍ നിന്നും വായ്പാതുക ഈടാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി.

ഒരു വ്യക്തിക്ക് പരമാവധി 25,000 രൂപവരെ വായ്പ അനുവദിക്കും. നൂറ് രൂപക്ക് പ്രതിമാസം ഒരു രൂപ എന്ന നിരക്കിലായിരിക്കും പലിശ. വായ്പ 52 ആഴ്ച കൊണ്ട് അടച്ച് തീര്‍ക്കണം. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 26 ന് പാലക്കാട് മണ്ണാര്‍കാട്ട് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

Latest