എട്ടിക്കുളം: വധഭീഷണി മുഴക്കിയ പത്ത് പേര്‍ക്കെതിരെ കേസ്

Posted on: June 24, 2018 2:35 pm | Last updated: June 24, 2018 at 2:35 pm
SHARE

പയ്യന്നൂര്‍: സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറക്കെതിരെ മാരകായുധങ്ങളുമായി എത്തി വധഭീഷണി മുഴക്കിയ പത്ത് പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. എട്ടിക്കുളം മഹല്ല് കമ്മിറ്റി സെക്രട്ടറിയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ കെ പി ശരീഫ്, സി പി ബഷീര്‍, ടി കെ മഹ്‌റൂഫ്, നൗഷാദ്, ഒസ്സത്തി ഹംസ തുടങ്ങിയ പത്ത് പേര്‍ക്കെതിരെയാണ് കേസ്. എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്ററിന്റെ കീഴിലുള്ള തഖ്‌വ പള്ളിയില്‍ ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തുന്നതിനായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സംഘടിത അക്രമത്തിന്റെ തുടര്‍ച്ചയായിരുന്നു വധഭീഷണിയും.

ഇക്കഴിഞ്ഞ ഒന്നിന് വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കുറാ തങ്ങളെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയവര്‍ തടഞ്ഞുവെക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. അന്നേ ദിവസം തഖ്‌വ പള്ളിയിലെ ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വ്യാപകമായ അക്രമസംഭവങ്ങളാണ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയത്. പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. പോലീസ് ജീപ്പും ആറോളം വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here