എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ സമാപിച്ചു

Posted on: June 24, 2018 2:29 pm | Last updated: June 24, 2018 at 2:29 pm
SHARE
കോഴിക്കോട് സമസ്ത സെന്റരില്‍ നടന്ന എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: എട്ട്മാസം നീണ്ടു നില്‍ക്കുന്ന കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ സമാപിച്ചു. ഈ വര്‍ഷാവസാനം നടക്കുന്ന മെമ്പര്‍ഷിപ്പ്, പുനഃസംഘടന ക്യാമ്പയിന്‍ പദ്ധതി നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ചു. ആഗസറ്റ് 15ന് ജില്ലകള്‍ തോറും ദേശരക്ഷാ വലയം സൃഷ്ടിക്കും. അടിസ്ഥാന ഘടകങ്ങളായ യൂനിറ്റുകളുടെ ചാലക ഘടകമായ സര്‍ക്കിളുകളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ, ഒക്‌ടോബര്‍ കാലയളവില്‍ നടക്കും. ഇതിന്റെ ഭാഗമായി ജൂലൈയിലും ഒക്‌ടോബറിലും 575 സര്‍ക്കിളുകളില്‍ ‘പാഠശാല’ പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കും.
കേരളീയ യുവത്വത്തിന് ക്രിയാത്മകമായ അജന്‍ഡകള്‍ നിര്‍ണയിച്ചും യുവത്വത്തെ രാജ്യ താത്പര്യങ്ങള്‍ക്കധഷ്ഠിതമായി സംഘടിപ്പിച്ചും എട്ട് മാസം നീണ്ടു നില്‍ക്കുന്ന പദ്ധതികള്‍ക്ക് കൗണ്‍സില്‍ അന്തിമരൂപം നല്‍കി.

സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സയ്യിദ് ത്വാഹ സഖാഫി, മജീദ് കക്കാട്, അബ്ദുലത്വീഫ് സഅദി പഴശ്ശി, റഹ്മതുല്ല സഖാഫി എളമരം, മുഹമ്മദ് പറവൂര്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എം വി സിദ്ദീഖ് സഖാഫി പ്രസംഗിച്ചു. സുലൈമാന്‍ സഖാഫി മാളിയേക്കല്‍ സ്വാഗതവും എം മുഹമ്മദ് സ്വാദിഖ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here