Connect with us

Kerala

മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാനുള്ള എഡിജിപിയുടെ നീക്കം പൊളിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ എഡിജിപി സുധേഷ്‌കുമാറിന്റെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞു. വാഹനം ഓടിച്ചത് ഗവാസ്‌കര്‍ അല്ലെന്ന് വരുത്താനായിരുന്നു എഡിജിപിയുടെ ശ്രമം. ഇതിനായി ഡ്യൂട്ടി രജിസ്റ്റര്‍ തിരുത്തി, സംഭവദിവസം വാഹനമോടിച്ചത് ജയ്‌സണ്‍ എന്നയാളാണെന്ന് എഴുതിച്ചേര്‍ക്കുകയായിരുന്നു. എന്നാല്‍ താന്‍ വാഹനം എടുത്തു കൊണ്ടുപോയത് ആശുപത്രിയില്‍ നിന്നാണെന്നും എ.ഡി.ജി.പി പറഞ്ഞിട്ടാണെന്നും ജയ്‌സണ്‍ െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയതോടെ എഡിജിപിയുടെ ശ്രമം പാളുകയായിരുന്നു. രാവിലെ വാഹമോടിച്ചത് ഗവാസ്‌കറാണെന്നും മൊഴിയുണ്ട്. ഡ്യൂട്ടി രജിസ്റ്ററടക്കമുള്ള രേഖകള്‍ െ്രെകംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.

ഗവാസ്‌കറിന് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഗവാസ്‌കറിനെ എ ഡി ജി പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍, ഗവാസ്‌കറോട് സ്‌നിഗ്ധക്ക് വ്യക്തിവിരോധം ഉണ്ടായിരുന്നുവെന്നും പരാമര്‍ശിക്കുന്നുണ്ട്. ഈ വ്യക്തിവിരോധമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റങ്ങളില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്. ഗവാസ്‌കറിന്റെ പരുക്ക് സംബന്ധിച്ച വിവരങ്ങള്‍ക്ക് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴിയും ഒപ്പം ഗവാസ്‌കര്‍ക്കെതിരായ പരാതിയില്‍ എ ഡി ജി പിയുടെ കുടുംബത്തിന്റെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികള്‍ എ ഡി ജി പിയുടെ മകളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Latest