Connect with us

Kerala

അര്‍ജന്റീന തോറ്റ വിഷമത്തില്‍ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

കോട്ടയം: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന തോറ്റതിനെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ഡിനോ അലക്‌സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന തോറ്റതിന് പിന്നാലെ ഇയാളെ കാണാതാകുകയായിരുന്നു.

ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചിരുന്നു. അര്‍ജന്റീന തോറ്റതോടെ തനിക്ക് ഇനിയൊന്നും കാണാനില്ലെന്നും താന്‍ ആഴങ്ങളിലേക്ക് പോകുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. ഇതേത്തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഫുട്‌ബോള്‍ കളിക്കാറില്ലെങ്കിലും കടുത്ത അര്‍ജന്റീന ആരാധകനായിരുന്നു ഡിനോ.

Latest