ബംഗഌദേശില്‍ വാഹനാപകടത്തില്‍ 16 മരണം

Posted on: June 23, 2018 9:11 pm | Last updated: June 23, 2018 at 9:11 pm
SHARE

ധാക്ക: ബംഗഌദേശില്‍ നിയന്ത്രണം വിട്ട ബസ് റോഡരുകിലെ മരത്തിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ 16 പേര്‍ മരിച്ചു. അപകടത്തില്‍ 40ഓളം പേര്‍ക്ക് പരുക്കേറ്റു. പാലഷ്ബാരി ഉപാസില്ല ജില്ലയിലെ ഗയ്ബന്ദാസില്‍ റാംഗ്പുര്‍ -ധാക്ക പാതയിലാണ് സംഭവം.

അപകടത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ ഏഴ് പേര്‍ മരിച്ചു. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. അപകടത്തില്‍പ്പെട്ട പലരേയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here