കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം:അമിത് ഷ

Posted on: June 23, 2018 7:32 pm | Last updated: June 23, 2018 at 7:32 pm
SHARE

ജമ്മു: കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒരു ശക്തിക്കും ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനാവില്ലെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദിന്റെയും സൈഫുദീന്‍ സോസിന്റെയും കശ്മീര്‍ സംബന്ധിച്ച പ്രസ്താവനകള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പിഡിപിയുടെയും രണ്ട് കുടുംബങ്ങളുടെ മൂന്നു തലമുറകള്‍ സംസ്ഥാനം ഭരിച്ചിട്ടും പഷ്മിനക്കും പാംപോറിനും വികസനത്തിനായി ഒന്നും നല്‍കിയില്ല. അതേ സമയം പഷ്മിനക്ക് 40 കോടി രൂപയും പാംപോറിന് 45 കോടി രൂപയും വികസന ഫണ്ട് ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി