വായപ്ക്ക് പകരം ശാരീരികബന്ധത്തിന് വഴങ്ങണമെന്ന് ; വീട്ടമ്മയുടെ പരാതിയില്‍ ബേങ്ക് മാനേജര്‍ക്കെതിരെ കേസ്

Posted on: June 23, 2018 7:22 pm | Last updated: June 23, 2018 at 7:22 pm
SHARE

മുംബൈ: കാര്‍ഷിക വായ്പ അനുവദിക്കുന്നതിനു ശാരീരിക ബന്ധത്തിന് വഴങ്ങണമെന്ന് വീട്ടമ്മയോട് ബേങ്ക് മാനേജര്‍. സംഭവത്തില്‍ മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ മാനേജര്‍ രാജേഷ് ഹിവാസിനെതിരെയ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി.

വ്യാഴാഴ്ചയാണു വീട്ടമ്മ കര്‍ഷകനായ ഭര്‍ത്താവുമൊത്ത് കാര്‍ഷിക വായ്പ്ക്ക് അപേക്ഷിക്കുന്നതിനു ബേങ്കില്‍ എത്തിയത്. വായ്പാ നടപടികളുടെ ഭാഗമായി വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ രാജേഷ് വാങ്ങിച്ചു. അതിനു ശേഷം ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

വെള്ളിയാഴ്ച ബേങ്കിലെ പ്യൂണിനെ വീട്ടമ്മയുടെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. മാനേജര്‍ക്കു വഴങ്ങിയാല്‍ കാര്‍ഷിക വായ്പ കൂടാതെ മറ്റു ആനുകൂല്യങ്ങളും നല്‍കാമെന്നു പറഞ്ഞ പ്യൂണിന്റെ സംഭാഷണം വീട്ടമ്മ റിക്കോര്‍ഡ് ചെയ്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജര്‍ക്കും പ്യൂണിനുമെതിരെ പോലീസ് കേസെടുത്തു.