ചരിത്ര പഠന യാത്ര നടത്തി

Posted on: June 23, 2018 6:18 pm | Last updated: June 23, 2018 at 6:18 pm
SHARE

ദമ്മാം : ഐസിഎഫ് ആര്‍എസ്‌സി ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് ദിനത്തില്‍ ചരിത്ര പഠന യാത്ര നടത്തി.നജ്‌റാന്‍ ,അബഹ , ജിസാന്‍ ഫുര്‍സാന്‍ ദ്വീപ് ,തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങളാണ് അഞ്ച് ദിവസം നീണ്ട യാത്രയില്‍ സന്ദര്‍ശിച്ചത്.

ഹാരിസ് ജൗഹരി നേതൃത്വം നല്‍കിയ പഠന യാത്രയില്‍ വിവിധ ചരിത്രപഠന ക്ലാസുകള്‍ക്ക് ശരീഫ് സഖാഫി ,സലീം പാലച്ചിറ,അബ്ദുള്‍റസാഖ് സഖാഫി, ബഷീര്‍ ബുഖാരി,അന്‍സാര്‍ കൊട്ടുകാട്,സ്വാദിഖ് സഖാഫി എന്നിവര്‍ സംസാരിച്ചു .യാത്രയില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു .

റാഷിദ് കോഴിക്കോട് ,ഷഫീഖ് ജൗഹരി ,അന്‍വര്‍ ഒളവട്ടൂര്‍ തുടങ്ങിയവര്‍ മത്സര പരിപാടികള്‍ നിയന്ത്രിച്ചു പഠനയാത്ര പ്രവാസ ജീവിതത്തില്‍ ലഭിച്ച ചരിത്ര പഠനത്തിനുള്ള അവസരമായിരുന്നുവെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.യാത്രാ കോഡിനേറ്റര്‍ മുഹമ്മദ് റഫീഖ് സ്വാഗതം നിസാര്‍ പൊന്നാനി നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here