അമിത ലഹരി മരുന്നുപയോഗമെന്ന് സംശയം; എഎപി നേതാവിന്റെ മകനും സുഹ്യത്തും മരിച്ച നിലയില്‍

Posted on: June 23, 2018 5:44 pm | Last updated: June 23, 2018 at 5:44 pm
SHARE

അമൃത്‌സര്‍: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവിന്റെ മകനേയും സുഹ്യത്തിനേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എഎപി നഗരം യൂണിറ്റ് ജോ. സെക്രട്ടറി മോട്ടിലാല്‍ പാസിയുടെ മകന്‍ കരണ്‍ പാസി(27), സുഹൃത്ത് ഹര്‍പ്രീത് സിംഗ്്(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിനു സമീപത്തു നിന്ന് ഏതാനും സിറിഞ്ചുകള്‍ പോലീസ് കണ്ടെടുത്തു. അമിത ലഹരി മരുന്നുപയോഗമാകം മരണകാരണമെന്നാണ് പോലീസ് പറയുന്നത്.വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കിടക്കയില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. . രാസപരിശോധനക്കു ശേഷമേ കൃത്യമായ മരണകാരണം അറിയാനാകൂ എന്ന് പോലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here