Connect with us

Kerala

യുവാവിനെ മര്‍ദിച്ച സംഭവം; ഗണേഷ് കുമാര്‍ ഒത്ത് തീര്‍പ്പിന് ശ്രമം തുടങ്ങി

Published

|

Last Updated

കൊല്ലം: കാറിനു സൈഡ് കൊടുത്തില്ലെന്ന പേരില്‍ അമ്മയുടെ മുന്നില്‍ വച്ചു യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എ ഒത്തുതീര്‍പ്പിന്. കേസില്‍ മര്‍ദിക്കപ്പെട്ട അനന്തകൃഷ്ണന്റെ അമ്മ ഷീനയുടെ രഹസ്യമൊഴി കഴിഞ്ഞയാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അടിയന്തരമായി ഒത്തുതീര്‍പ്പാക്കാന്‍ ഗണേഷിന്റെ ഭാഗത്തു നിന്നുള്ള ശ്രമം. സംഭവം സംബന്ധിച്ച് എന്‍എസ്എസ് നേതാക്കളും ബന്ധുക്കളുമായി ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ചര്‍ച്ചകള്‍ വിജയിച്ചാല്‍ പരാതി പിന്‍വലിക്കുമെന്നും അനന്തക്യഷ്‌ന്റെ പിതാവ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ഗണേഷ് ഒന്നുകില്‍ പരസ്യമായി മാപ്പു പറയണം അല്ലെങ്കില്‍ മാപ്പ് എഴുതി നല്‍കണമെന്നാണ് ആവശ്യം. ജൂണ്‍ 13ന് ഉച്ചയ്ക്ക് ഒന്നരയോടെ അഗസ്ത്യക്കോട് വച്ച് ഷീനയും മകന്‍ അനന്തകൃഷ്ണനും എംഎല്‍എയുടെ മര്‍ദനത്തിനിരകളായി എന്നാണു പരാതി. ഇടുങ്ങിയ റോഡില്‍ കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ഗണേഷ്‌കുമാര്‍ അനന്തകൃഷ്ണനെ മര്‍ദിക്കുകയും തടസ്സം പിടിക്കാന്‍ചെന്ന ഷീനയെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാട്ടുകയും ചെയ്‌തെന്നാണു പരാതി. എംഎല്‍എയ്‌ക്കെതിരെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനു സ്വീകരിക്കുന്ന വകുപ്പുകള്‍ ചുമത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പിനു ശ്രമം ആരംഭിച്ചത്. മൊഴിയില്‍ ഗണേഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടെന്നു സൂചനയുണ്ട്.