വരാപ്പുഴ കസ്റ്റഡി കൊലപാതകം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍

Posted on: June 23, 2018 3:09 pm | Last updated: June 23, 2018 at 7:46 pm
SHARE

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍. സിഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സി.ഐക്ക് കൊടുക്കാനെന്ന വ്യാജേനയാണ് ഇയാള്‍ പണം വാങ്ങിയത്. വാസുദേവന്റെ വീട് ആക്രമണക്കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ശ്രീജിത്തിനെ ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് പതിനായിരം രൂപയാണ് വാങ്ങിയത്. എന്നാല്‍ ശ്രീജിത്ത് കൊല്ലപ്പെട്ടതോടെ ഈ പണം തിരികെ നല്‍കി. എന്നാല്‍ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്ത ആയതോടെ കേസെടുത്ത പോലീസ് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.