ഹജ്ജ്: വാക്‌സിനേഷനുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ ജൂലൈയില്‍ ആരംഭിക്കും

Posted on: June 23, 2018 1:54 pm | Last updated: June 23, 2018 at 1:54 pm

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ക്കുള്ള ഹെല്‍ത്ത്/വാക്‌സിനേഷന്‍/ ഒപിഡി ബുക്ക്‌ലെറ്റ് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എത്തിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജിനുള്ള വാക്‌സിനേഷനായി മെഡിക്കല്‍ ക്യാമ്പുകള്‍ ജൂലൈയില്‍ ആരംഭിക്കും.

മൂന്നാം ഘട്ട സാങ്കേതിക പഠനക്ലാസുകള്‍ ജൂലൈ രണ്ട് മുതല്‍ 20 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും. മെഡിക്കല്‍ ക്യാമ്പുകള്‍, സാങ്കേതിക പഠനക്ലാസുകള്‍ എന്നിവയുടെ വ്യക്തമായ തീയതികള്‍ ജില്ലാ ട്രെയിനര്‍മാര്‍ മുഖാന്തിരം പിന്നീട് അറിയിക്കും.