Connect with us

National

ശ്രീനഗറില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

Published

|

Last Updated

ശ്രീനഗര്‍: കശ്മീരിലെ ശ്രീനഗറില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി ശ്രീനഗര്‍, അനന്ത്‌നാഗ്, പുല്‍വാമ ജില്ലകളില്‍ കഴിഞ്ഞ ദിവസമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചത്. അനന്ത്‌നാഗില്‍ തീവ്രവാദികളുമായി കനത്ത ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിലായിരുന്നു ഇത്. ഏറ്റുമുട്ടലില്‍ നാല് ഭീകരരടക്കം ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. പോലീസുകാരനും നാട്ടുകാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ നൗശാഹര്‍ ഖിറാം എന്ന ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മുകശ്മീരിലെ ഇസില്‍ നേതാവ് ദാവൂദ് അഹ്മദ് സൂഫി, മാജിദ് മന്‍സൂര്‍ ദാര്‍, ആദില്‍ റഹ്മാന്‍ ഭട്ട്, മുഹമ്മദ് അശ്‌റഫ് ഇട്ടൂ എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍. നേരത്തെ സലഫി സായുധ സംഘടനയായ തഹ്‌രീക്കുല്‍ മുജാഹിദീനില്‍ പ്രവര്‍ത്തിച്ച ദാവൂദ് പിന്നീട് ഇസിലില്‍ ചേരുകകയായിരുന്നു. ജമ്മുകശ്മീരിലെ ഇസില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് 33കാരനായ ദാവൂദായിരുന്നുവെന്ന് പോലീസ് വക്താവ് അറിയിച്ചു.

Latest