വടശ്ശേരിയുടെ പേരില്‍ വ്യാജ പ്രചാരണം: എസ് പിക്ക് പരാതി നല്‍കി

Posted on: June 23, 2018 12:24 pm | Last updated: June 23, 2018 at 12:24 pm
SHARE

മലപ്പുറം: കേരളാ മുസ്‌ലിംജമാഅത്ത് ജില്ലാ ഉപാധ്യക്ഷനും അരീക്കോട് മജ്മഅ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ വടശ്ശേരി ഹസന്‍ മുസ്‌ലിയാരുടേതെന്ന പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പേജുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തിയതിന് ജില്ലാ പോലീസ് സൂപ്രണ്ടിനും സൈബര്‍ സെല്ലിനും പരാതി നല്‍കി.

ഫേസ്ബുക്ക് പേജിന്റെയും വാട്‌സാപ്പ് ചാറ്റ് വിന്റോയുടെയും ചിത്രങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത് ഒറിജിനലാണെന്ന് തോന്നിപ്പിക്കും വിധം വ്യാജമായി കുറിപ്പുകളുണ്ടാക്കി വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പരാതി നല്‍കിയത്. അരീക്കോട് മജ്മഅ് സ്ഥാപനങ്ങളേയും തന്നെയും അപകീര്‍ത്തിപ്പെടുത്താനും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് ചിലരുടെ ശ്രമമെന്നും ഇത്തരം വ്യാജ പ്രചാരണത്തില്‍ പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ പറഞ്ഞു. അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് സൂപ്രണ്ട് ഉറപ്പു നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here