വിദേശവനിതയുടെ കൊലപാതകം: അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സുഹൃത്ത്

Posted on: June 23, 2018 11:56 am | Last updated: June 23, 2018 at 2:18 pm
SHARE

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് അവസാനിപ്പിക്കുന്നതിനാണ് പോലീസിന് താത്പര്യമെന്നും വിദേശവനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ. കേസിലെ ദൂരൂഹതകള്‍ മാറ്റാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മൃതദേഹം പെട്ടെന്ന് സംസ്‌കരിച്ചതില്‍ ദുരൂഹതയുണ്ട്. സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു. രാജ്യം വിടാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായി. കൊലപാതകം നടന്നതിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.

കേസ് അന്വേഷണ സംഘത്തിന് മേല്‍ പുറത്തുനിന്ന് സമ്മര്‍ദമുണ്ടെന്ന് വിശ്വസിക്കുന്നതായും നീതി തേടി അന്താരാഷ്ട്ര കോടതിയില്‍ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ആന്‍ഡ്രൂ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കേസില്‍ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലപ്പെട്ട ആന്‍ഡ്രൂ കോടതിയില്‍ ഹരജി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here