Connect with us

Kerala

ജെസ്‌നയുടെ തിരോധാനം: മകന്‍ നിരപരാധിയെന്ന് സുഹൃത്തിന്റെ പിതാവ്

Published

|

Last Updated

കോട്ടയം: മൂക്കുട്ടുതറയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബിരുദ വിദ്യാര്‍ഥനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍
മകന്‍ നിരപരാധിയാണെന്ന് ജെസ്‌നയുടെ സുഹൃത്തിന്റെ പിതാവ്. കാണാതായ ദിവസം ജസ്‌നയുടെ സന്ദേശം മകന് ലഭിച്ചിരുന്നു. തന്നെയും മകനെയും പതിനഞ്ചിലേറെ തവണ പൊലീസ് ചോദ്യം ചെയ്തു. പോലീസ് ഇടപെടല്‍ മാനസികബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും സമൂഹത്തില്‍ ഒറ്റപ്പെട്ടെന്നും ജസ്‌നയുടെ സുഹൃത്തിന്റെ പിതാവ് പറഞ്ഞു.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസും പൊതുസമൂഹവും തന്നെ പീഡിപ്പിക്കുന്നതായി സുഹൃത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താന്‍ ജെസ്‌നയുടെ കാമുകനല്ലെന്നും സുഹൃത്ത് മാത്രമാണെന്നും ഇയാള്‍ വ്യക്തമാക്കി. ജെസ്‌നക്ക് മറ്റ് പ്രണയമുണ്ടോയെന്ന് അറിയില്ലെന്നും സുഹൃത്ത് പറഞ്ഞു. പത്തിലേറെ തവണയാണ് പോലീസ് തന്നെ വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തത്. ജെസ്‌നയുടെ കാമുകനാണോ എന്ന് പലതവണ ചോദിച്ചു. അല്ലെന്ന് പറഞ്ഞപ്പോള്‍ കാമുകനുണ്ടോ എന്നായി അടുത്ത ചോദ്യം.
എല്ലാ കാര്യങ്ങളും അവരോട് വ്യക്തമാക്കിയതാണ്. മരിക്കാന്‍ പോകുന്നു എന്നാണ് ജെസ്‌ന തനിക്ക് അവസാനമായി അയച്ച സന്ദേശം. ഇക്കാര്യം ജെസ്‌നയെ കാണാതായപ്പോള്‍തന്നെ ബന്ധുകളെയും പോലീസിനെയും അറിയിച്ചതാണ്. മുമ്പും സമാനമായ തരത്തില്‍ ജെസ്‌ന സന്ദേശം അയച്ചിട്ടുണ്ട്. അപ്പോള്‍തന്നെ ജെസ്‌നയുടെ ജ്യേഷ്ഠനെ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍, അത് വിഷയമാക്കേണ്ടതില്ലെന്നാണ് സഹോദരന്‍ പറഞ്ഞതെന്നും സുഹൃത്ത് വ്യക്തമാക്കി.