ഷാക്ക, ഷാഖിരി; സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നോട്ട്

Posted on: June 23, 2018 9:41 am | Last updated: June 23, 2018 at 12:02 pm
SHARE

വോള്‍വോഗ്രേഡ്: അര്‍ജന്റീനയെ മെരുക്കിയ ഐസ് ലാന്‍ഡിന്റെ വലയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ കുലുക്കി നൈജീരിയ ! അഹമ്മദ് മൂസയുടെ രണ്ട് സൂപ്പര്‍ ഗോളുകളാണ് ഐസ് ലാന്‍ഡിനെ ഞെട്ടിച്ചത്. ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 2-1ന് സെര്‍ബിയയെ കീഴടക്കി. സാക്ക (52), ഷാഖിരി (90) സ്വിസ് ടീമിന് ജയമൊരുക്കി. അഞ്ചാം മിനുട്ടില്‍ മിട്രോവിചിലൂടെ സെര്‍ബിയയാണ് മുന്നിലെത്തിയത്. നാല് പോയിന്റുമായി സ്വിസ് ടീം ബ്രസീലിനൊപ്പമെത്തി. സെര്‍ബിയക്ക് ഒരു പോയിന്റ്.

ഇതോടെ, ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനക്ക് നോക്കൗട്ട് സാധ്യത തെളിഞ്ഞു. ആറ് പോയിന്റുമായി ക്രൊയേഷ്യ നോക്കൗട്ട് റൗണ്ടിലെത്തിയിട്ടുണ്ട്. ശേഷിക്കുന്ന ഒരു സ്‌പോട്ടിനായി മത്സരിക്കുന്നത് മൂന്ന് ടീമുകളാണ്. ഗ്രൂപ്പിലെ അവസാന റൗണ്ട് നിര്‍ണായകമാകും. അര്‍ജന്റീനക്ക് നൈജീരിയയെ അടുത്ത മത്സരത്തില്‍ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ നോക്കൗട്ടിലെത്താം. എന്നാല്‍, ഐസ് ലാന്‍ഡ് ക്രൊയേഷ്യയോട് തോല്‍ക്കുകയും വേണം. ഐസ് ലാന്‍ഡ് അട്ടിമറി സൃഷ്ടിച്ചാല്‍ അര്‍ജന്റീനക്ക് നൈജീരിയക്കെതിരെ വലിയ മാര്‍ജിനില്‍ തന്നെ ജയിക്കേണ്ടതുണ്ട്. മൂന്ന് ഗോളുകള്‍ വഴങ്ങിയത് മെസിക്കും സംഘത്തിനും തിരിച്ചടിയാണ്.