പ്രൊഫ. ബി സുജാത ദേവി അന്തരിച്ചു

Posted on: June 23, 2018 9:34 am | Last updated: June 23, 2018 at 12:02 pm
SHARE

തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രൊഫ. ബി സുജാത ദേവി (72) അന്തരിച്ചു. എസ്‌യുടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിള്ള സുജാത ദേവിക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള അവാര്‍ഡും ലഭിച്ചു.

മൃതദേഹം രാവിലെ 8.30 മുതല്‍ സുഗതകുമാരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് മൂന്നിന് തൈക്കാട് ശാന്തികവാടത്തിലാണ സംസ്‌കാരം.പരേതനായ അഡ്വ. വി.ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍ എന്നിവര്‍ മക്കളാണ്.