ഫത്‌ഹെ മുബാറക് ഇന്ന്

>> ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍  മുസ്‌ലിയാര്‍ >> ഖലീല്‍ തങ്ങള്‍ ആദ്യാക്ഷരം കുറിക്കും
Posted on: June 23, 2018 9:18 am | Last updated: June 23, 2018 at 9:55 am

കോഴിക്കോട്: അക്ഷര ലോകത്തേക്ക് ആദ്യ ചുവട് എന്ന പ്രമേയത്തില്‍ ഫത്‌ഹേ മുബാറക് (മദ്‌റസാ വിദ്യാരംഭം) സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാലത്ത് ഏഴിന് കോഴിക്കോട് വെള്ളിപറമ്പ് മദ്‌റസതുല്‍ ഫത്താഹില്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ലുല്‍ബുഖാരി പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിക്കും. ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി ആമുഖഭാഷണം നടത്തും. ശാഫി സഖാഫി മുണ്ടമ്പ്ര അക്ഷരപ്പൊരുള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയിലും മദ്‌റസ പത്താം തരത്തിലും മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഡോ. അബ്ദുസ്സലാം(ഐ എസ് ആര്‍ ഒ) അവാര്‍ഡ് സമ്മാനിക്കും. പി ടി എ റഹീം എം. എല്‍. എ മുഖ്യാഥിതിയായിരിക്കും.

സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് കുഞ്ഞുസീതികോയ കൊയിലാട്ട്, അബ്ദുല്‍ ലത്വീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, തെന്നല അബൂഹനീഫല്‍ ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, വി എം കോയ മാസ്റ്റര്‍, സി മുഹമ്മദ് ഫൈസി, എന്‍. അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഇ. യഅ്കൂബ് ഫൈസി, മജീദ് കക്കാട്, റശീദ് നരിക്കോട്, ബി പി സിദ്ധീഖ് ഹാജി സംബന്ധിക്കും.